R Vikraman Nair
തിരുവനന്തപുരം മെരിലാന്റ് സ്റ്റൂഡിയോയിലെ മേക്കപ്പ് വിഭാഗത്തിൽ 1960 മുതൽ പ്രവർത്തിച്ചു വരുന്ന വിക്രമൻ നായർ നേമത്താണു് ജനിച്ചതു്. പിതാവു് ശ്രീ. രാഘവൻപിള്ള. മാതാവു് ശ്രീമതി. രുഗ്മിണിയമ്മ. എട്ടാം സ്റ്റാൻഡേർഡ് വരെ വിദ്യാഭ്യാസമുണ്ടു്. സ്റ്റുഡിയോയിൽ ചേർന്ന കാലം മുതൽ അവിടെ നിർമ്മിച്ചിട്ടുള്ള മിക്കവാറും എല്ലാ ചിത്രങ്ങളിലും ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുണ്ടു്. അഭിനയത്തേക്കാൾ മേക്കപ്പ് വിഭാഗത്തിൽ ഉയർന്നുവരാനാണു് ശ്രീ. വിക്രമൻ നായർ താല്പര്യപ്പെട്ടിരുന്നതു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :